Malayalakavitha

Home | Aazhakkadalile Mutthu | About Me | Contact Me | Lyrics

About Me

എന്നെപ്പറ്റി കൂടുതല്‍ അറിയുവാന്‍.....

ആദ്യം തന്നെ പറയട്ടെ, ഞാനൊരു ശുദ്ധ നാട്ടിന്‍പുറത്തുകാരന്‍ മലയാളി. പക്ഷേ, രണ്ടിലേറെ ദശകങ്ങളായി ഒരു മറുനാടന്‍ മലയാളിയായി ജീവിതം നട്ടുനനച്ചുകൊണ്ടിരിയ്ക്കുന്നു.

ഋതുഭേദങ്ങളില്‍ വ്യത്യസ്തഭാവങ്ങള്‍ എന്നിലും പ്രകടിതമാകുമെങ്കിലും സ്വന്തം ഗ്രാമത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്‌ വെറുമൊരു സ്വപ്നമായി ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഹതഭഗ്യനാണു ഞാന്‍.

ഞാന്‍ നിങ്ങളിലൊരാളായിരിയ്ക്കാം. എന്റെ രചനകള്‍ വായിച്ചിട്ടു നിങ്ങളുടെ അകത്തളങ്ങളില്‍ പുതിയ കാല്‍പാടുകള്‍ പതിയുന്നുവെങ്കില്‍, നമ്മള്‍ അന്യരല്ലെന്നു മനസ്സിലാക്കുക.

കഴിഞ്ഞ നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധത്തില്‍ ഞാന്‍ ഈ ഭൂമുഖത്ത്‌ അവതരിയ്ക്കപ്പെട്ടു.

ജനിച്ചത്‌ തൃശ്ശൂര്‍ ജില്ലയിലെ ആലത്തൂര്‍ എന്ന കുഗ്രാമത്തില്‍. കാലതിന്റെ മാറ്റത്തിനൊപ്പം എന്റെ ഗ്രാമവും മാറപ്പെട്ടിരിയ്ക്കുന്നു; എന്നെ മാറ്റാനാകാതെ....

deepu8.jpg

നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭാവഗീതങ്ങള്‍ ഏതെന്ന് എന്നെ അറിയിയ്ക്കുക.

deepu1961@hotmail.com

കുറേ എഴുതിയിട്ടുണ്ട്‌. ഇനിയും ധാരാളം എഴുതാനുണ്ട്‌. കൂടുതലും ഭാവഗീതങ്ങള്‍...

മലയാളചലച്ചിത്രഗാനങ്ങളുടെ അപചയത്തെപ്പറ്റി വാതോരാതെ സംസാരിയ്ക്കുന്നവര്‍ എന്നെപ്പോലുള്ളവരെ വല്ലപ്പോഴെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍!

സാമ്പത്തികപ്രശ്നം ഒന്നുമാത്രമാണ്‌ എനിയ്ക്ക്‌ വഴിമുടക്കായിട്ടുള്ളത്‌.

എന്തായാലും എന്റെ രചനകള്‍ ഇതിലൂടെ ഞാന്‍ എന്റെ പ്രിയപ്പെട്ട മലയാളഭാഷാസ്നേഹികളുടെ മുന്നില്‍ നിരത്താന്‍ തുടങ്ങുകയാണ്‌.

ജീവിതഗന്ധിയായതും എന്നാല്‍ നൃത്ത-സംഗീത പ്രാധാന്യമുള്ളതുമായ സിനിമകളും നാടകങ്ങളും ഇഷ്ടം.
മനസ്സില്‍ ഇടം പറ്റിയ ധാരാളം ഭാഷാചിത്രങ്ങള്‍...

നിര്‍മ്മാല്യം, സ്വയംവരം, ചുവന്ന വിത്തുകള്‍ അങ്ങനെ കുറേ നല്ല ചിത്രങ്ങള്‍.

ഭാവഗീതങ്ങള്‍

മലയാളകവിതയുടെ വശ്യചാരുതയില്‍ നിര്‍ലീനരാകുവാന്‍, കാല്‍പനികതയുടെ വിസ്മയഭാവങ്ങളില്‍ സന്തുഷ്ടരാകാന്‍ നിങ്ങളീ ഭാവഗീതങ്ങള്‍ ഒരിയ്ക്കലെങ്കിലും വായിയ്ക്കുക.

പുതിയ ആല്‍ബങ്ങള്‍ക്കായി കാവ്യാത്മകങ്ങളായ ഭാവഗീതങ്ങള്‍ എഴുതിക്കൊടുക്കുന്നതാണ്‌.
 
ദീപു കെ. നായര്‍ 
deepu25.jpg