Malayalakavitha

Home | Aazhakkadalile Mutthu | About Me | Contact Me | Lyrics

Bhaavageethangal2

ഭാവഗീതങ്ങള്‍ - 2

മഞ്ഞക്കണിക്കൊന്നപ്പൂവും കൊണ്ടേ,
മണ്‍കുടത്തില്‍ കുളിരും കൊണ്ടേ,
വന്നുവല്ലൊ മേടമാസപ്പുലരിപ്പെണ്ണ്‌.
കര്‍ണ്ണികാരപ്പൂക്കള്‍ കൊണ്ടൊരു പന്തലൊരുക്കി - അവള്‍
കന്നിമണ്ണിന്‍ കരള്‍നിറയെ കുളിരു പകര്‍ത്തി.

വിശ്വമേ, നിന്‍ സര്‍ഗ്ഗസംഗീതമധുവുമായ്‌,
വിഷുപ്പക്ഷി പാടാനെത്തി 'വിത്തും കൈക്കോട്ടും'.
ഇത്തിരി മധുരത്തിന്‍ ഇന്ദ്രജാലങ്ങളാല്‍
മറ്റൊരു വേദിക തീര്‍ക്കുന്നു ഭാവന....
മന്ദ്രമുഖരിതമാക്കുന്നു സാധന!

നിത്യതേ, എന്‍ ജന്മസങ്കേതവാതിലില്‍
ചൈത്രമാസതിലെ സംക്രമസന്ധ്യയില്‍
പിച്ചളപ്പാല്‍ക്കുടമൊക്കത്തു വച്ചൊരാ-
പത്തരമാറ്റുള്ള കനവിന്റെ കാമന...
കനകച്ചിലങ്കകള്‍ ചാര്‍ത്തുന്നു കഴലിലണ!

ഭാവഗീതങ്ങള്‍

മലയാളകവിതയുടെ വശ്യചാരുതയില്‍ നിര്‍ലീനരാകുവാന്‍, കാല്‍പനികതയുടെ വിസ്മയഭാവങ്ങളില്‍ സന്തുഷ്ടരാകാന്‍ നിങ്ങളീ ഭാവഗീതങ്ങള്‍ ഒരിയ്ക്കലെങ്കിലും വായിയ്ക്കുക.

പുതിയ ആല്‍ബങ്ങള്‍ക്കായി കാവ്യാത്മകങ്ങളായ ഭാവഗീതങ്ങള്‍ എഴുതിക്കൊടുക്കുന്നതാണ്‌.
 
ദീപു കെ. നായര്‍ 
deepu25.jpg